ലഹരിക്കടത്ത്: താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ; ഒളിച്ചിരുന്നത് കാട്ടിൽ

എംഡിഎംഎ കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ പോലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് പിടിയിലായത്. ഓറിയന്റൽ കോളേജിന് പുറകിലെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ഇന്ന് രാവിലെ പരുക്കുകളോടെ കണ്ട യുവാവിനെ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പോലീസ് പിടികൂടിയത് പോലീസിന്റെ വാഹനപരിശോധനക്കിടെ താമരശ്ശേരി ചുരത്തിൽ വെച്ച് ഇന്നലെയാണ് മലപ്പുറം സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടിയത്. ചുരത്തിലെ ഒമ്പതാം വളവിൽ വെച്ചായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന പോലീസനെ കണ്ട് യുവാവ് കാർ നിർത്തിയിട്ട് കൊക്കയിലേക്ക് ചാടുകയായിരുന്നു പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തിരുന്നു. യുവാവിനായി ഇന്നലെ തന്നെ പോലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Tags

Share this story