ഗ്രീസിൽ ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 6.1 തീവ്രത, ആളപായമില്ല

ഗ്രീസിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 1.50ഓടെയാണ് ഭൂചലനമുണ്ടായത്. ജറുസലേം, മധ്യ ഇസ്രായേൽ, തുർക്കി, ഈജിപ്ത്, ലിബിയ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കാസോസ് ദ്വീപിന്റെ തലസ്ഥാനമായ ഫ്രൈയിൽ നിന്ന് 23 കിലോമീറ്റർ അകലെ കടലിനടിയിൽ ഏകദേശം 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ തുടർചലനങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags

Share this story