ഇരുമ്പ് കൈകൾ കൊണ്ട് നേരിടണം; മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
May 31, 2025, 17:03 IST
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി ഗുരുതരമാണ്. ഇത്തരം സന്ദേശമയക്കുന്നവർ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാൻമാരായിരിക്കണം. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം തന്നെ പ്രസ്തുത സന്ദേശം അയച്ചത് ജനാധിപത്യത്തിനും ജനങ്ങൾക്കും എതിരായ നടപടിയാണ്. ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ ഇരുമ്പ് കൈകൾ കൊണ്ട് നേരിടണം
