അമ്പലപ്പുഴയിൽ വാതക ടാങ്കർ തീരത്തടിഞ്ഞു; തീപിടിച്ച കപ്പലിൽ നിന്നുള്ളതെന്ന് സംശയം
Jun 16, 2025, 11:31 IST
അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് വാതക ടാങ്കർ തീരത്തടിഞ്ഞു. ഇന്ന് രാവിലെയാണ് ടാങ്കർ തീരത്തടിഞ്ഞത്. പുറംകടലിൽ തീപിടിച്ച വാൻഹായ് 503 എന്ന കപ്പലിൽ നിന്ന് വീണതാണ് ഇതെന്നാണ് സംശയം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധ സംഘമെത്തി പരിശോധിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു പോലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ടാങ്കർ കരയ്ക്ക് കയറ്റാനായി മറൈൻ സംഘവും എത്തിയിട്ടുണ്ട്. വാൻ ഹായിയിൽ നിന്ന് വീണ ഒരു ലൈഫ് ബോട്ടും തീരത്തടിഞ്ഞിട്ടുണ്ട്. കപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകൾ ഇന്ന് മുതൽ തീരത്തടിഞ്ഞ് തുടങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, കൊല്ലം തീരങ്ങളിലാണ് കണ്ടെയ്‌നറുകൾ അടിയാൻ സാധ്യത.
