സ്വർണക്കുതിപ്പ് തുടരുന്നു; സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,920 രൂപയിലെത്തി. അടുത്ത ദിവസം തന്നെ സ്വർണവില വീണ്ടും 72,000ത്തിലേക്ക് കയറുമെന്നാണ് ആശങ്ക ഗ്രാമിന് 50 രൂപ വർധിച്ച് 8990 രൂപയായി. രാജ്യാന്തരവിപണിയിൽ ട്രോയ് ഔൺസിന് 60 ഡോളർ ഉയർന്ന് 3357 ഡോളറിലാണ് വ്യാപാരം. 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ വർധിച്ച് 7375 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 111 രൂപയിൽ തുടരുകയാണ്‌

Tags

Share this story