സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 600 രൂപ കുറഞ്ഞു
Oct 23, 2025, 10:42 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 91,720 രൂപയായി. 92,320 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയായി
നാല് ദിവസത്തിനിടെ മാത്രം പവന് 5640 രൂപയാണ് കുറഞ്ഞത്. സ്വർണവില ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന് തോന്നിയിടത്ത് നിന്നാണ് കഴിഞ്ഞ നാല് ദിവസമായി വിലയിടിവ് തുടരുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില 4082.95 ഡോളറായി.
ചൈനയുമായുള്ള അമേരിക്കയുടെ അനുകൂല വ്യാപാര കരാർ ചർച്ചകളാണ് സ്വർണവിലയിലെ ഇടിവിന് കാരണം. 18 കാരറ്റ് സ്വർണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 61 രൂപ കുറഞ്ഞ് 9381 രൂപയിലെത്തി
