സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് 1200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 71,840 രൂപയിലേക്ക് വീണു. ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 8980 രൂപയായി. ഇന്നലെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. 18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 7385 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 117 രൂപയിൽ തുടരുകയാണ് ്ഔൺസിന് 3375 രൂപയായിരുന്ന രാജ്യാന്തര വില ഇടിഞ്ഞ് 3307 രൂപയിലേക്ക് എത്തി. ഇതാണ് കേരളത്തിലും വില കുറയാൻ കാരണമായത്.

Tags

Share this story