തിരിച്ചുകയറി സ്വർണവില; സംസ്ഥാനത്ത് പവന് ഇന്ന് 880 രൂപ വർധിച്ചു

തിരിച്ചുകയറി സ്വർണവില; സംസ്ഥാനത്ത് പവന് ഇന്ന് 880 രൂപ വർധിച്ചു
സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 69,760 രൂപയിലെത്തി. ഗ്രാമിന് 110 രൂപ വർധിച്ച് 8720 രൂപയായി. ഇന്നലെ പവന് 1560 രൂപയും ഗ്രാമിന് 195 രൂപയും ഇടിഞ്ഞിരുന്നു. 68,880 രൂപയിലാണ് ഇന്നലെ സ്വർണത്തിന്റെ വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ വർധിച്ച് 7185 രൂപയായി.

Tags

Share this story