സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,360 രൂപയായി. ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു ഗ്രാമിന് 25 രൂപ വർധിച്ച് 8920 രൂപയിലെത്തി. 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 7345 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ് അന്താരാഷ്ട്ര സ്വർണവില ഔൺസിന് ഇന്ന് 3324 ഡോളർ വരെ ഉയർന്നിരുന്നു. നിലവിൽ 3295 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Tags

Share this story