സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 360 രൂപ ഉയർന്നു
May 22, 2025, 10:42 IST
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,800 രൂപയിലെത്തി. ഗ്രാമിന് 45 രൂപ വർധിച്ച് 8975 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പവന്റെ വിലയിൽ 2920 രൂപയുടെ വർധനവുണ്ടായി. ഗ്രാമിന് 365 രൂപയും വർധിച്ചു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ വർധിച്ച് 7395 രൂപയിലെത്തി. വെള്ളിയുടെ വിലയിലും വർധനവുണ്ട്. ഗ്രാമിന് ഒരു രൂപ വർധിച്ച് 111 രൂപയായി. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലെ വിലയും ഉയർന്നത്. ട്രോയ് ഔൺസിന് 3335 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ സ്വർണവില നിർണയിക്കുമ്പോൾ ഡോളറിനെതിരെ ഇന്ത്യൻ രൂപയുള്ളത് 85.59 രൂപയിലാണ്
