ഇന്നലെ കൂപ്പുകുത്തിയ സ്വർണവില തിരികെ കയറുന്നു; പവന് ഇന്ന് 120 രൂപ വർധിച്ചു
May 13, 2025, 12:11 IST
സംസ്ഥാനത്ത് ഇന്നലെ കൂപ്പുകുത്തിയ സ്വർണവില തിരികെ കയറുന്നു. പവന് ഇന്ന് 120 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,120 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രവന് 2360 രൂപയാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 15 രൂപ വർധിച്ച് 8765 രൂപയായി. ഇന്ത്യ-പാക് വെടിനിർത്തൽ, യുഎസ്-ചൈന വ്യാപാര കരാർ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്നലെ സ്വർണവില കുത്തനെ വീണത് 18 കാരറ്റ് സ്വർണവിലയിലും ഉയർച്ചയുണ്ട്. ഗ്രാമിന് 10 രൂപ വർധിച്ച് 7220 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയിൽ തുടരുകയാണ്.
