Friday, 13 November 2026 About Us · Contact Us

കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ ജിദ്ദയിലെത്തി

Hajj Pilgrims From Kochi Arrive In Jeddah - കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ ജിദ്ദയിലെത്തി

കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. പുതിയ ടെർമിനലിൽ ഇറങ്ങി ട്രെയിൻ വഴിയാണ് ഈ തീർഥാടകരെ മക്കയിൽ എത്തിക്കുന്നത്. അതേസമയം ഇന്ത്യയിൽ നിന്നും അര ലക്ഷത്തിലേറെ തീർഥാടകർ ഇതുവരെ ഹജ്ജിനെത്തിയത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ആരംഭിച്ചത്. ആദ്യ വിമാനത്തിൽ 146 പുരുഷന്മാരും 143 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള തീർഥാടകർ ജിദ്ദ ഹജ്ജ് ടെർമിനലിലാണ് ഇറങ്ങുന്നതെങ്കിൽ, കൊച്ചിയിൽ നിന്നുള്ള തീർഥാടകർ എത്തുന്നത് ടെർമിനൽ ഒന്നിലാണ്. വിമാനത്താവളത്തിൽ തീർഥാടകരുടെ സേവനത്തിനായി ജിദ്ദയിലെ സന്നദ്ധ സംഘടനകൾ ഉണ്ട്. ഹജ്ജിന് അവസരം ലഭിച്ചത്തിലും മികച്ച സേവനങ്ങളിലുമുള്ള സന്തോഷം തീർഥാടകർ പങ്കുവെച്ചു. ടെർമിനൽ ഒന്നിൽ ഇറങ്ങുന്ന തീർഥാടകർക്ക് ഹറമൈൻ ട്രെയിൻ വഴി മക്കയിലേക്ക് പോകാനുള്ള സൌകര്യമുണ്ട്. ഹജ്ജ് ടെർമിനലിൽ എത്തുന്നവർ ബസുകളിലാണ് മക്കയിലേക്ക് പോകുന്നത്. ഇന്നലെ വരെ 55,000-ത്തോളം തീർഥാടകർ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തി. ഇതിൽ 35,000-ത്തോളം തീർഥാടകർ മക്കയിലും ബാക്കിയുള്ളവർ മദീനയിലുമാണ് ഇപ്പോൾ ഉള്ളത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

2 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

4 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

15 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

17 മണിക്കൂർ മുൻപ്