Friday, 13 November 2026 About Us · Contact Us

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; മരങ്ങൾ ഒടിഞ്ഞുവീണ് വീടുകൾ തകർന്നു

Heavy Rain And Wind Cause Widespread Damage In The State - സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; മരങ്ങൾ ഒടിഞ്ഞുവീണ് വീടുകൾ തകർന്നു

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്താകെ വ്യാപക നാശനഷ്ടം. കോഴിക്കോട് വിലങ്ങാട് മിന്നൽച്ചുഴലിയിൽ കൃഷിയിടങ്ങൾ നശിച്ചു. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങലിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു. കല്ലാച്ചി തർബി മദ്രയുടെ മേൽക്കൂര പറന്നുപോയി താമരശ്ശേരി കാരാടി ഭാഗത്ത് വൈദ്യുതി വിതരണം മുടങ്ങി. എറണാകുളം ജില്ലയിൽ പലയിടത്തും കനത്ത മഴയാണ് ലഭിക്കുന്നത്. ചിലയിടങ്ങളിൽ മരം ഒടിഞ്ഞുവീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പെരിയാറിൽ വെള്ളം നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും അപകടകരമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ല കുമ്പളം മേഖലയിൽ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു. വടക്കേച്ചിറ പ്രഭാസിന്റെ വീടിന് മുകളിൽ മരം വീണ് സാരമായ കേടുപാടുകളുണ്ടായി. സെന്റ് ജോസഫ്‌സ് കോൺവെന്റിന് സമീപം കണ്ണാട്ട് ആന്റണിയുടെ വീട്ടിലേക്ക് ആഞ്ഞിലി കടപുഴകി വീണ് വൈദ്യുതി കമ്പികൾ പൊട്ടി. ആളപായമില്ല. പിറവത്ത് തേക്ക് കടപുഴകി വീണ് ഒരാൾക്ക് പരുക്കേര്‌റു. പാമ്പാക്കുട പന്ത്രണ്ടാം വാർഡിൽ പതപ്പാമറ്റത്തിൽ ഷൈനി സാബുവിനാണ് പരുക്കേറ്റത്. കണ്ണൂർ കോളയാട് വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ്(78) മരിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

1 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

2 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

2 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

3 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

4 മണിക്കൂർ മുൻപ്