കാസർകോട് മകൻ അമ്മയെ തീ കൊളുത്തി കൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമണം
കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീ കൊളുത്തി കൊന്നു. ഹിൽഡ ഡിസൂസ എന്ന 60കാരിയാണ് കൊല്ലപ്പെട്ടത്. മകൻ മെൽവിൻ മൊണ്ടേര(38) സംഭവത്തിന് ശേഷം ഒളിവിലാണ്. അയൽവാസിയായ ലോലിത എന്ന യുവതിയെയും മെൽവിൻ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലോടെ രക്ഷപ്പെട്ടു. ലോലിത ആശുപത്രിയിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അമ്മയ്ക്ക് എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് യുവതിയെ ആദ്യം വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നാലെ അമ്മയെയും യുവതിയെയും തീ കൊളുത്തി മെൽവിൻ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
