ആറ്റിങ്ങലിൽ സ്‌കൂൾ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്

ആറ്റിങ്ങലിൽ സ്‌കൂൾ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്
തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസും സ്‌കൂൾ ബസും കൂട്ടിയിടിച്ച് അപകടം. സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന് പുറകിൽ കെഎസ്ആർടിസി ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർഥികളെ ചെറിയ പരുക്കോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് ആറ്റിങ്ങൽ ആലംകോട് അപകടം ഉണ്ടായത്. മുപ്പതോളം വിദ്യാർഥികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ സ്‌കൂൾ ബസിന്റെ പിൻഭാഗം പൂർണമായും തകർന്നു. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങൽ പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags

Share this story