കൂരിയാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം; ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും
മലപ്പുറം കൂരിയാട് നിർമാണത്തിനിടെ ദേശീയപാത തകർന്ന സംഭവത്തിൽ ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും. ജനപ്രതിനിധികളയുമായും കലക്ടർ ഇന്ന് ചർച്ച നടത്തും. ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് കൂരിയാട് ഓവർപാസിൽ മതിൽ തകർന്ന് സർവീസ് റോഡിലേക്ക് വീണത്. സർവീസ് റോഡിലൂടെ കടന്നുപോയ മൂന്ന് കാറുകൾക്ക് കേടുപാടുണ്ടായി. കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. കാറുകൾക്കു മേൽ മണ്ണും കോൺക്രീറ്റ് കട്ടകളും വീണു. കാറിലുണ്ടായിരുന്നവർ റോഡ് ഇടിയുന്നത് കണ്ട് വാഹനം നിർത്തി ഓടി രക്ഷപ്പെട്ടു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വി കെ പടിയിൽ നിന്നും മമ്പുറം- കക്കാട് റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു. ദേശീയ പാത നിർമാണത്തിൽ ശാസ്ത്രീയതയുണ്ടെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. ജില്ലാ കലക്ടർ സ്ഥലത്ത് എത്തുമെന്ന് തഹസിൽദാർ നൽകിയ ഉറപ്പിന്മേലായിരുന്നു നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520
