നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയെ 30ന് പ്രഖ്യാപിക്കും; ഷൗക്കത്തുമായി ചർച്ച നടത്തിയിട്ടില്ല

നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയെ 30ന് പ്രഖ്യാപിക്കും; ഷൗക്കത്തുമായി ചർച്ച നടത്തിയിട്ടില്ല
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിവി അൻവറിന്റെ ആരോപണം അസംബന്ധമാണ്. ഷൗക്കത്തിനെ കണ്ടിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉജ്ജ്വല വിജയം നേടും. ഈ മാസം 30ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. പോരാട്ടവീര്യത്തോടെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടു പോകും. ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും ബിജെപിയുടെയും പിന്തുണയോടെയാണ് യുഡിഎഫ് മത്സരിക്കുന്നത്. അവരുടെ ഇടയിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോൺഗ്രസിൽ പ്രവർത്തകർ തന്നെ വലിയ സംഘർഷമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു

Tags

Share this story