മണ്ണാർക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ സനീഷാണ് മരിച്ചത്. കൊടക്കാട് കൊടുന്നോട് സ്വദേശിയാണ്. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു കാർ യാത്രികർക്കാണ് പരുക്കേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags

Share this story