ബസിന്റെ എയർലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയിൽ കുടുങ്ങി മെക്കാനിക്ക് മരിച്ചു

ബസിന്റെ എയർലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയിൽ കുടുങ്ങി മെക്കാനിക്ക് മരിച്ചു
ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനടിയിൽ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരനാണ്(60) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്നാണ് സുകുമാരൻ വർക്ക് ഷോപ്പ് നടത്തുന്നത്. ടൂറിസ്റ്റ് ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിന് ഇടയിലൂടെ തലയിട്ട് പരിശോധിക്കുന്നതിനിടെ ബസ് പിന്നിലേക്ക് വരികയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അപകടവിവരം വീട്ടുകാർ അറിയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Tags

Share this story