കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്‌നറുകൾ തീരത്ത്; തിരുവനന്തപുരത്തും അടിഞ്ഞു

കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്‌നറുകൾ തീരത്ത്; തിരുവനന്തപുരത്തും അടിഞ്ഞു
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്‌നറുകൾ കേരളാ തീരത്ത് അടിഞ്ഞു. തിരുവനന്തപുരത്തെ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെ കണ്ടെയ്‌നറുകൾ അടിഞ്ഞു. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി എന്നിവിടങ്ങളിൽ കണ്ടെയ്‌നറുകളിലെ പാഴ്‌സലുകൾ ഒഴുകി നടക്കുന്നുണ്ട് അതേസമയം കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്‌നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്തു തുടങ്ങും. ക്രെയിൻ അടക്കം വാഹനങ്ങൾ എത്തിക്കാൻ സാധിക്കാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം ഇവ കൊല്ലം പോർട്ടിലേക്ക് മാറ്റും തങ്കശ്ശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്‌നർ ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിൽ എത്തിച്ചിരുന്നു. ഇന്നലെ രാത്രി വരെ 34 കണ്ടെയ്‌നറുകളാണ് തീരത്ത് അടിഞ്ഞത്. ഭൂരിഭാഗം കണ്ടെയ്‌നറുകളും ശൂന്യമാണ്.

Tags

Share this story