Wednesday, 11 November 2026 About Us · Contact Us

വയനാട് ദുരന്തം: കൂടുതൽ സഹായം കിട്ടാൻ അർഹതയുണ്ടെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൂടുതൽ സഹായം കിട്ടാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥതയക്ക് തയ്യാറാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. 700 കോടി രൂപയോളം സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ ഉണ്ടെങ്കിലും ചെലവഴിക്കാവുന്ന മിച്ചമുള്ളത് 61 കോടി രൂപയാണെന്ന് അമികസ്‌ക്യൂറിയും റിപ്പോർട്ട് നൽകി വയനാട് പുനരധിവാസത്തിന് 2300 കോടിയുടെ കേന്ദ്ര പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇന്ന് ഹൈക്കോടതിയിൽ സർക്കാർ കണക്കുകൾ ബോധ്യപ്പെടുത്തിയിരുന്നു. 782.99 കോടിയാണ് ഒക്ടോബർ ഒന്ന് വരെ എസ് ഡി ആർ എഫിലുണ്ടായിരുന്നത്. എന്നാൽ ഡിസംബർ 10ലെ കണക്ക് നോക്കുമ്പോൾ ഇത് 700.5 കോടിയാണ്. ഇത് സംസ്ഥാനത്തെ മുഴുവൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമുള്ളതാണ്. ഉരുൾപൊട്ടൽ മേഖലയ്ക്ക് മാത്രമായി ഉപയോഗിക്കാനാകില്ല. ആകെയുള്ള 700.5 കോടിയിൽ 471 കോടിയോളം സംസ്ഥാനത്തെ വിവിധ ആവശ്യങ്ങൾക്ക് കൊടുത്ത് തീർക്കാനുള്ളതാണ്. മറ്റൊരു 128 കോടി മറ്റാവശ്യങ്ങൾക്കായി മാറ്റി വെക്കേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ ഇഡി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ ഇഡി

02 Aug 2026
ഫുട്പാത്ത് കാൽനടക്കാർക്ക് മാത്രം; കൊച്ചിക്ക് ‘ക്ലീൻ സിറ്റി’ പ്രോട്ടോകോൾ വേണം: ഹൈക്കോടതി

ഫുട്പാത്ത് കാൽനടക്കാർക്ക് മാത്രം; കൊച്ചിക്ക് ‘ക്ലീൻ സിറ്റി’ പ്രോട്ടോകോൾ വേണം: ഹൈക്കോടതി

31 Jul 2026
ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

28 Jul 2026
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ: പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം; ‘ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ട്’

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ: പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം; ‘ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ട്’

09 Jul 2026

സമാധി കല്ലറ നാളെ പൊളിക്കും; ആവശ്യമെങ്കില്‍ കുടുംബക്കാരെ കരുതല്‍ തടങ്കില്‍വെക്കും

15 Jan 2025

കേസ് എടുത്താല്‍ അറസ്റ്റ് തടയാനാകില്ല; ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി

13 Jan 2025