Wednesday, 11 November 2026 About Us · Contact Us

പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദൻ

ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവർത്തന രംഗത്തെ പോരായ്മ കൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പോരായ്മ പരിഹരിച്ച് മുന്നോട്ടു പോകാനുള്ള പരിശ്രമം നടത്തി. അതിന് ശേഷവും തെരഞ്ഞെടുപ്പ് സമയത്ത് ഇപി വിവാദങ്ങളുണ്ടാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിലുള്ള മറുപടിയിലാണ് എംവി ഗോവിന്ദന്റെ വിശദീകരണം. മധു മുല്ലശ്ശേരി വിഷയത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. തിരുവനന്തപുരം ജില്ലയിൽ തെറ്റ് തിരുത്തൽ രേഖ നടപ്പാക്കിയിരുന്നുവെങ്കിൽ മധു മുല്ലശ്ശേരിമാർ ഉണ്ടാകില്ലായിരുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു പുതിയ ജില്ലാ സെക്രട്ടറിയെ മധു മുല്ലശ്ശേരി കാണാൻ വന്നത് പണപ്പെട്ടിയിൽ മണക്കുന്ന സ്‌പ്രേയും വിലപിടിപ്പുള്ള തുണിത്തരങ്ങളും ആയിട്ടാണ്. മധു മുല്ലശ്ശേരിക്ക് ആറ്റിങ്ങലിൽ ഒരു ലോഡ്ജുണ്ട്. അതിനെതിരെ വലിയ പരാതികൾ പാർട്ടിക്ക് കിട്ടിയിട്ടുണ്ട്. ഈ ലോഡ്ജ് നടക്കുന്നത് നല്ല രീതിയൽ അല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

22 Jan 2025
മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

22 Jan 2025

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്‍

07 Jan 2025

പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ

01 Jan 2025

മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം, എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു: എംവി ഗോവിന്ദൻ

26 Dec 2024

ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയല്ല; എ വിജയരാഘവനെ പിന്തുണച്ച് എംവി ഗോവിന്ദൻ

23 Dec 2024