വിഴിഞ്ഞത്ത് കാണാതായ വള്ളങ്ങളിലൊന്ന് കണ്ടെത്തി; നാല് പേരെ രക്ഷപ്പെടുത്തി, നാല് പേർക്കായി തെരച്ചിൽ തുടരുന്നു

വിഴിഞ്ഞത്ത് കാണാതായ വള്ളങ്ങളിലൊന്ന് കണ്ടെത്തി; നാല് പേരെ രക്ഷപ്പെടുത്തി, നാല് പേർക്കായി തെരച്ചിൽ തുടരുന്നു
വിഴിഞ്ഞത്ത് കാണാതായ രണ്ട് മത്സ്യബന്ധന വള്ളങ്ങളിലൊന്ന് തെരച്ചിൽ സംഘം കണ്ടെത്തി. വള്ളത്തിലുണ്ടായിരുന്ന ഡേവിഡ്‌സൺ, റോബിൻസൺ, ദാസൻ, യേശുദാസൻ എന്നിവരെ രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്വദേശി റോബിൻസണിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് ഇവർ കടലിലേക്ക് പോയത്. അതേസമയം ലാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ ജോസഫ്, ജോണി മത്യാസ്, മുത്തപ്പൻ എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. കൂടാതെ വള്ളം മറിഞ്ഞ് കാണാതായ സ്റ്റെല്ലസ്സിനായുള്ള തെരച്ചിലും തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഇവർ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്.

Tags

Share this story