വനിതാ പോലീസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി; പോലീസുകാരൻ അറസ്റ്റിൽ
Jun 12, 2025, 12:32 IST
ഇടുക്കി വണ്ടിപ്പെരിയാറിൽ പോലീസ് സ്‌റ്റേഷനിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ വൈശാഖാണ് അറസ്റ്റിലായത് വനിതാ പോലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്ത് ക്യാമറ വെച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. ഇതിലൊരു വനിതാ ഉദ്യോഗസ്ഥയെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത് ഇരയായ ഉദ്യോഗസ്ഥ വനിതാ സെല്ലിലും സൈബർ ക്രൈമിലും പാരതി നൽകി. തുടർന്ന് ഇടുക്കി എസ് പിയുടെ നേതൃത്വത്തിലാണ് പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്തത്.
