സൈക്കിളിൽ പാലുമായി പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു; വയോധികന് ദാരുണാന്ത്യം
തൃശ്ശൂർ എരുമപ്പെട്ടിയിൽ സ്വകാര്യ ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കുട്ടഞ്ചേരി സ്വദേശി കുന്നത്ത് വീട്ടിൽ നാരായണൻകുട്ടിയാണ് മരിച്ചത്. 74 വയസായിരുന്നു എരുമപ്പെട്ടി കുട്ടഞ്ചേരി പാടത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പുലർച്ചെ തൃശ്ശൂരിലേക്ക് സൈക്കിളിൽ പാലുമായി പോകുന്നതിനിടെയാണ് ബസ് ഇടിച്ചത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇടിച്ച ബസ് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
