Wednesday, 11 November 2026 About Us · Contact Us

മത്തിയുടെ അഹങ്കാരം അങ്ങനെ കഴിഞ്ഞു; കിലോക്ക് 400 രൂപയില്‍ നിന്ന് 15ലേക്ക് കൂപ്പുകുത്തി

ആലപ്പുഴ: ഇനി മത്തികൊണ്ടുള്ള ആറാട്ടായിരിക്കും അടുക്കളകളില്‍. രാവിലെ മത്തിക്കറി, ഉച്ചക്ക് മത്തി ഫ്രൈ, വൈകുന്നേരം മത്തി മുളകിട്ട് വെള്ളപ്പം, രാത്രി വീണ്ടും മത്തി തോരന്‍ തുടങ്ങി കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഇനി മത്തി ബിരിയാണിയും മത്തി കേക്കും ഒരുപക്ഷെ കേരളത്തില്‍ ഉണ്ടായേക്കാം. ഏതാനും ദിവസം മുമ്പ് വരെ കിലോക്ക് 400 രൂപയായിരുന്ന മത്തിയുടെ വില പതിനഞ്ച് രൂപയിലേക്ക് കൂപ്പുകുത്തിയതോടെയാണ് ഇത്തരമൊരു ചര്‍ച്ച. ആഴ്ചകള്‍ക്ക് മുന്‍പ് വരെ പൊന്നുംവിലയായിരുന്നു മത്തിക്കെങ്കില്‍ ഇപ്പോള്‍ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതോടെ മത്തിയുടെ അഹങ്കാരം അങ്ങ് പോയിക്കിട്ടി. ഇന്നലെ ചെല്ലാനം ഹാര്‍ബറില്‍ നിന്ന് മൊത്ത ഏജന്‍സികള്‍ മത്തി എടുത്തത് വെറും 15 രൂപയ്ക്കാണ് എന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കടലില്‍ നിന്ന് ലഭിക്കുന്ന മത്തിയുടെ അളവ് കൂടിയതോടെയാണ് വിലയില്‍ ഗണ്യമായ ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് ഹാര്‍ബറിലെ വിലയാണ്. പൊതുമാര്‍ക്കറ്റിലും മറ്റും 80-100 എന്ന വിലയ്ക്കാണ് മത്തി വില്‍ക്കുന്നത്. ചില മാര്‍ക്കറ്റുകളില്‍ 150 രൂപ വരെ ഈടാക്കുന്നതായും ഉപഭോക്താക്കള്‍ പറയുന്നു. അര്‍ത്തുങ്കല്‍ മുതല്‍ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് വല നിറയെ മത്തി ലഭിച്ചെങ്കിലും വില കുറഞ്ഞത് തിരിച്ചടിയായി. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, തൃശൂര്‍ കടപ്പുറങ്ങളില്‍ കരയിലേക്ക് മത്തി വന്ന് അടിയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതില്‍ തന്നെ കടലില്‍ മത്തി ചാകര രൂപപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു. എങ്കിലും റെക്കോഡ് വിലയില്‍ നിന്ന് ഇങ്ങനെയൊരു ഇടിവ് ആരും പ്രതീക്ഷിച്ചിരുന്നില്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

05 Jul 2026
ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

02 Jul 2026
ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

21 May 2025
വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

12 Mar 2025
കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

01 Feb 2025