മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്ന് തവണ രാജ്യസഭാ എംപിയും രണ്ട് തവണ നിയമസഭാ അംഗവുമായിട്ടുണ്ട് രണ്ട് തവണ കെപിസിസി അധ്യക്ഷ പദവിയും അദ്ദേഹം വഹിച്ചു. കൊല്ലം ശൂരനാട് സ്വദേശിയാണ്. സൗമന്യും മിതഭാഷിയുമായ തെന്നല ബാലകൃഷ്ണ പിള്ള ഗ്രൂപ്പുകൾക്ക് അതീതനായ കോൺഗ്രസുകാരനായാണ് അറിയപ്പെടുന്നത് 1972 മുതൽ 77 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. ദീർഘകാലം കെപിസിസി സെക്രട്ടറിയായി. 1998ലും 2004ലും കെപിസിസി പ്രസിഡന്റായി. ഭാര്യ സതീദേവി, മകൾ നീത

Tags

Share this story