Thursday, 19 November 2026 About Us · Contact Us

അരിയിൽ ഷുക്കൂർ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം: ആറ് പ്രതികൾക്ക് ജാമ്യം

ഷുക്കൂർ - 14 വർഷത്തെ കാത്തിരിപ്പിന് വിരാമം; അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ച
14 വർഷത്തെ കാത്തിരിപ്പിന് വിരാമം; അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ച

അരിയിൽ ഷുക്കൂർ വധക്കേസിൽ 7 പ്രതികൾക്ക് ജീവപര്യന്തം. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മൂന്ന് വർഷത്തിൽ താഴെ ശിക്ഷയുള്ളവർക്ക് ജാമ്യം അനുവദിച്ചു. 6 പ്രതികൾക്ക് ജാമ്യം ലഭിച്ചു.

കേസിൽ 13 പേർ കുറ്റക്കാരണെന്നും 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. ഇവർക്കെതിരായ ഗൂഢാലോചന കുറ്റം കോടതിയിൽ തെളിയിക്കാനായില്ല. ഒന്നാം പ്രതി കെവി സുമേഷും മൂന്നാം പ്രതി അനൂപുമടക്കം 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 7 പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. കെ.വി.സുമേഷ്-ഒന്നാം പ്രതി, എ.വി.അനൂപ്- മൂന്നാം പ്രതി, പവിത്രൻ- ഏഴാം പ്രതി, മനോഹരൻ- ഒമ്പതാം പ്രതി, എൻ പി ദിനേശൻ എന്ന മൈന ദിനേശൻ-പത്താം പ്രതി, ബിജുമോൻ എന്ന വടി ബിജു-പന്ത്രണ്ടാം പ്രതി, ഷിജിൻ മോഹൻ-പതിനഞ്ചാം പ്രതി എന്നിവർക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞു. രാധാകൃഷ്ണൻ-പതിനാലാം പ്രതി, സജിത്- പതിനാറാം പ്രതി, വി.വി.മോഹനൻ- ഇരുപത്തിയഞ്ചാം പ്രതി, പുരുഷോത്തമൻ- ഇരുപത്തിയാറാം പ്രതി, അജിത് കുമാർ- ഇരുപത്തിയേഴാം പ്രതി, പി.പി.സുരേശൻ- ഇരുപത്തിയെട്ടാം പ്രതി എന്നിവരാണ് മറ്റു പ്രതികൾ.

സിപിഐഎം നേതാക്കളായ പി ജയയരാജനും ടിവി രാജേഷും അടക്കം 33 പ്രതികൾക്കുള്ള ശിക്ഷയാണ് പ്രഖ്യാപിച്ചത്. തളിപ്പറമ്പ് അരിയിലിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ വാഹനം അരിയിൽ വെച്ച് ആക്രമിച്ചതായിരുന്നു ഷുക്കൂർ വധത്തിന് കാരണമായത്. 2012 ഫെബ്രുവരി 20 ന് 11.45 നായിരുന്നു സംഭവം. സിപിഐഎം പ്രദേശിക നേതാക്കളടക്കം 29 പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പ്രതികളായിരുന്നത്. ഐപിസി 118 വകുപ്പ് പ്രകാരം സിപിഎം നേതാക്കൾ പി ജയരാജൻ, ടിവി രാാജേഷ്, അന്തരിച്ച എവി ബാബു, യുവി വേണുഅടക്കമുള്ളവരും പ്രതികളായി. കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നത് അറിഞ്ഞിട്ടും തടഞ്ഞില്ലെന്നതായിരുന്നു വകുപ്പ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കേന്ദ്ര നേതാക്കളുടെ നിര്‍ദേശം; പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

കേന്ദ്ര നേതാക്കളുടെ നിര്‍ദേശം; പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

10 മണിക്കൂർ മുൻപ്
അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി ഇന്ന്; പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയിൽ

അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി ഇന്ന്; പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയിൽ

10 മണിക്കൂർ മുൻപ്
ബിജെപിയിൽ കടുത്ത അവഗണന; പത്മജ വേണുഗോപാൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു

ബിജെപിയിൽ കടുത്ത അവഗണന; പത്മജ വേണുഗോപാൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു

22 മണിക്കൂർ മുൻപ്
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

18 Nov 2026
വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

18 Nov 2026
സഹകരണ മേഖലയിലെ ക്രമക്കേട് പരാമർശിച്ചപ്പോൾ സിപിഐഎം പ്രവർത്തകർ പ്രസംഗം തടസ്സപ്പെടുത്തി; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ

സഹകരണ മേഖലയിലെ ക്രമക്കേട് പരാമർശിച്ചപ്പോൾ സിപിഐഎം പ്രവർത്തകർ പ്രസംഗം തടസ്സപ്പെടുത്തി; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ

18 Nov 2026