ഒറ്റപ്പാലത്ത് ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു; ഒരാളുടെ നില ഗുരുതരം
പാലക്കാട് ഒറ്റപ്പാലം മായന്നൂരിൽ തെരുവ് നായയുടെ കടിയേറ്റയാളുടെ നില ഗുരുതരം. അബ്ദുൽ റഷീദ് എന്നയാളെയാണ് തെരുവ് നായ കടിച്ചത്. പ്രഭാത നടത്തത്തിനിടെയായിരുന്നു സംഭവം. അബ്ദുൽ റഷീദിനെ ഉടനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. റഷീദിന്റെ കഴുത്തിലും നെഞ്ചിലും രണ്ട് കൈകളിലും കാലിലും കടിയേറ്റിട്ടുണ്ട്. ആറ് പേരെയാണ് തെരുവ് നായ ആക്രമിച്ചത്. മായന്നൂർ പാലത്തിന് മുകളിൽ കൂടി നടക്കാൻ പോയവർക്ക് നേരെയായിരുന്നു ആക്രമണം. ഇതിൽ രണ്ട് പേർക്കാണ് ഗുരുതരമായി കടിയേറ്റത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520
