ഐബി ഉദ്യോഗസ്ഥയുമായുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് സുകാന്ത്

ഐബി ഉദ്യോഗസ്ഥയുമായുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് സുകാന്ത്
ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷുമായി പോലീസ് കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയിൽ സുകാന്തിന്റെ അപ്പാർട്ട്‌മെന്റിൽ തെളിവെടുപ്പ് നടത്തും. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ യുവതിയുടെ ഫ്‌ളാറ്റിൽ സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് തങ്ങൾ തമ്മിലുണ്ടായിരുന്നതെന്ന് സുകാന്ത് പോലീസിനോട് പറഞ്ഞു. പലപ്പോഴായി യുവതിയുമായി പിണങ്ങാറുണ്ട്. പിന്നീട് വീണ്ടും സൗഹൃദത്തിലാകും. യുവതി ആത്മഹത്യ ചെയ്ത ദിവസവും വഴക്കിട്ടിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നും സുകാന്ത് പറഞ്ഞു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് മാസങ്ങളായി ഒളിവിൽ കഴിഞ്ഞ സുകാന്ത് കീഴടങ്ങിയത്. സുകാന്തിനെ കഴിഞ്ഞ ദിവസം ജൂൺ 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

Tags

Share this story