Friday, 13 November 2026 About Us · Contact Us

ഓണാഘോഷത്തിനിടെ അധ്യാപകൻ ശകാരിച്ചു; റെയിൽ പാളത്തിലേക്ക് ഓടിക്കയറി പ്ലസ് ടു വിദ്യാർഥി, പിന്നാലെ പോലീസും

Teacher Scolds Student During Onam Celebrations Plus Two - ഓണാഘോഷത്തിനിടെ അധ്യാപകൻ ശകാരിച്ചു; റെയിൽ പാളത്തിലേക്ക് ഓടിക്കയറി പ്ലസ് ടു വിദ്യാർഥി, പിന്നാലെ പോലീസും

സ്‌കൂളിൽ ഓണാഘോഷ പരിപാടി അതിര് കടന്നപ്പോൾ അധ്യാപകൻ ശകാരിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് പ്ലസ് ടു വിദ്യാർഥി. വടകരയിലെ സ്‌കൂളിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുട്ടികളുടെ ആഘോഷങ്ങൾ അതിരുവിട്ടപ്പോൾ അധ്യാപകർ ഇടപെടുകയും കുട്ടികളെ ശകാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്ലസ് ടു വിദ്യാർഥി ക്ലാസിൽ നിന്നിറങ്ങിയോടിയത് സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് വിദ്യാർഥി പറഞ്ഞു. കുട്ടികൾ സംഭവം ഉടൻ തന്നെ അധ്യാപകരെ അറിയിച്ചു. ഇതോടെ അധ്യാപകർ വടകര പോലീസിനെ ബന്ധപ്പെട്ടു. കുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് പോലീസും പിന്നാലെ പാഞ്ഞു വിദ്യാർഥി ഇരിങ്ങൽ ഭാഗത്തുണ്ടെന്ന് പോലീസ് കണ്ടെത്തി. പോലീസ് എത്തുമ്പോൾ വിദ്യാർഥി റെയിൽ പാളത്തിൽ നിൽക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ വിദ്യാർഥി പാളത്തിലൂടെ മുന്നോട്ടു ഓടി. എന്നാൽ ട്രെയിൻ എത്തുന്നിന് മുമ്പായി തന്നെ കുട്ടിയെ പിടികൂടാൻ പോലീസിന് സാധിച്ചു. തുടർന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങൾ വിശദീകരിച്ച ശേഷം കുട്ടിയെ പറഞ്ഞയച്ചു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

1 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

2 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

2 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

3 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

4 മണിക്കൂർ മുൻപ്