സർക്കാരിന് തല ഉയർത്തിപ്പിടിച്ച് പറയാൻ ഒട്ടേറെ കാര്യങ്ങളുണ്ട്; അൻവർ വെറും സോപ്പുകുമിളയെന്നും ബിനോയ് വിശ്വം

ഇന്ത്യയിലെ മറ്റേത് സർക്കാരിനേക്കാളും വ്യത്യസ്തമായ സർക്കാരാണ് കേരളത്തിലേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണ് എന്ന് പറയാൻ ഭയമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു പിവി അൻവർ സോപ്പുകുമിളയാണ്. നീതി ബോധമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും നിരക്കാത്തയാളാണ് അൻവർ. അൻവറിനെ പോലെയുള്ള ഒരാൾ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ ഇതിനോ സ്വീകാര്യമല്ല ആര്യാടന്റെ തഴമ്പ് തനിക്കില്ലെന്ന് ഷൗക്കത്തിന് തന്നെ അറിയാം. സർക്കാരിന് തല ഉയർത്തി പിടിച്ച് പറയാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. ജനങ്ങൾ അത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story