Tuesday, 24 November 2026 About Us · Contact Us

സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാല

Double The Number Of Professors Allowed In Kalady - കാലടി സർവകലാശാല
കാലടി സർവകലാശാലയിൽ‌ അനുവദനീയമായതിലും ഇരട്ടി പ്രൊഫസർമാർ; റിപ്പോർട്ട് തേടി ഓഡിറ്റ് വകുപ്പ്

വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ കാലടി സര്‍വകലാശാല. വെെസ് ചാൻസലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും പ്രാഥമിക കൂടിയാലോചന നടത്തി. വിദഗ്ധ നിയമോപദേശം തേടിയ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. അപ്പീല്‍ പോകാന്‍ വിസിയെ ചുമതലപ്പെടുത്തിയെന്ന് സിന്‍ഡിക്കേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച കോടതി, വിഷയത്തില്‍ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിയിരുന്നു. സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ആറാഴ്ചയ്ക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രത്യേക പരീക്ഷ നടത്താതിരിക്കാന്‍ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ കയറാമെന്ന് വ്യക്തമാക്കിയ കോടതി പത്തു വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഉത്തരവില്‍ നിര്‍ദേശിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്നാണ് 16 വിദ്യാര്‍ത്ഥികളെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

6 മണിക്കൂർ മുൻപ്
കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

17 മണിക്കൂർ മുൻപ്
എൽപിഎസ്ടി സമരത്തിൽ ഭിന്നത രൂക്ഷം; സർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങൾ തള്ളിക്കളഞ്ഞ സമരസമിതിക്കെതിരെ വിമത വിഭാഗം രംഗത്ത്

എൽപിഎസ്ടി സമരത്തിൽ ഭിന്നത രൂക്ഷം; സർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങൾ തള്ളിക്കളഞ്ഞ സമരസമിതിക്കെതിരെ വിമത വിഭാഗം രംഗത്ത്

21 മണിക്കൂർ മുൻപ്
ജഡ്ജിമാർക്കെതിരെ അപവാദ പ്രചാരണം; മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കേരള പൊലീസിന് സുപ്രീം കോടതി നിർദേശം

ജഡ്ജിമാർക്കെതിരെ അപവാദ പ്രചാരണം; മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കേരള പൊലീസിന് സുപ്രീം കോടതി നിർദേശം

22 മണിക്കൂർ മുൻപ്
ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

23 Nov 2026
നൂലിഴകളുടെ ചരിത്രവുമായി ‘മാസ്റ്റേഴ്സ് ഇൻ മേക്കിംഗ്’ പ്രദർശനത്തിന് ഫോർട്ട് കൊച്ചി പെപ്പർ ഹൗസിൽ തുടക്കമായി

നൂലിഴകളുടെ ചരിത്രവുമായി ‘മാസ്റ്റേഴ്സ് ഇൻ മേക്കിംഗ്’ പ്രദർശനത്തിന് ഫോർട്ട് കൊച്ചി പെപ്പർ ഹൗസിൽ തുടക്കമായി

23 Nov 2026