വിജയൻ എന്നാൽ ജയിക്കാൻ ജനിച്ചവൻ; അടുത്ത തെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിക്കും: വെള്ളാപ്പള്ളി

vellappally natesan

ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിൽ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണമാണെന്നും ഹൈക്കോടതി ഇടപെട്ടിട്ടും നിയമസഭയിൽ അടി ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

സ്വർണക്കൊള്ളയിൽ ദേവസ്വംമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി തള്ളി. മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഈഴവനായതിനാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ എല്ലാ അമ്പലത്തിലും മോഷണമാണ്. ഹൈക്കോടതി ഇടപെട്ടിട്ടും നിയമസഭയിൽ അടി ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ഒരു മാമാങ്കം ആക്കി മാറ്റാനുള്ള ഉദ്ദേശം നാം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ പ്രശംസിക്കാനും വെള്ളാപ്പള്ളി മടിച്ചില്ല. വിജയൻ എന്നാൽ വിജയിക്കാൻ ജനിച്ചവൻ എന്നാണ് അർഥം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിക്കും. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് അപ്രസക്തരായി  അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് എന്ന വർഗീയ പാർട്ടി വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.
 

Tags

Share this story