അയൽവാസിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം തട്ടി; യുവതി അറസ്റ്റിൽ

അയൽവാസിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം തട്ടി; യുവതി അറസ്റ്റിൽ
കോട്ടയത്ത് ഹണിട്രാപ്പിലൂടെ യുവാവിന്റെ പക്കൽ നിന്ന് 60 ലക്ഷം രൂപയും 61 പവന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുനാണ്(37) പിടിയിലായത്. മറ്റ് പ്രതികളായ അർജുൻ, അലൻ തോമസ് എന്നിവരെ പിടികൂടിയിട്ടില്ല ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ധന്യയെ അറസ്റ്റ് ചെയ്തത്. ഗർഭിണിയാണെന്ന പരിഗണനയിൽ ഇവർക്ക് പിന്നീട് ജാമ്യം അനുവദിച്ചു. 2022 മാർച്ച് മുതൽ 2024 ഡിസംബർ വരെയുള്ള കാലത്താണ് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയത് പ്രതിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാൾക്കൊപ്പം നഗ്ന ചിത്രങ്ങൾ എടുക്കുകയും ഈ ചിത്രങ്ങൾ ഉപയോഗിച്ച് പലപ്പോഴായി പണവും സ്വർണവും തട്ടുകയുമായിരുന്നു

Tags

Share this story