Wednesday, 11 November 2026 About Us · Contact Us

കാമുകന്‍ മറ്റൊരു വിവാഹത്തിനൊരുങ്ങി; ഭര്‍തൃമതിയായ യുവതി കാമുകന്റെ വീട്ടില്‍ കയറി ആത്മഹത്യ ചെയ്തു

കാമുകനായ യുവാവ് വിവാഹത്തിനൊരുങ്ങിയതിലുള്ള രോഷം ആത്മഹത്യ ചെയ്ത് തീര്‍ത്ത് ഭര്‍തൃമതിയായ യുവതി. തിരുവനന്തപുരത്താണ് സംഭവം. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ. സിന്ധു(38) ആണ് മരിച്ചത്. അവിവാഹിതനായ അരുണ്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നുവെന്ന വിവരം യുവതി അറിഞ്ഞിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് യുവതി വീട്ടില്‍ കടന്നുകയറി മുറിയ്ക്കുളളില്‍ മരിച്ചതെന്ന് പൂന്തുറ പോലീസ് പറഞ്ഞു. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എന്‍ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ആണ്‍സുഹ്യത്ത് അരുണ്‍ വി. നായരുടെ വീട്ടില്‍ വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന സിന്ധുവും അരുണും പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍വെച്ച് കണ്ടുമുട്ടിയതോടെയാണ് സൗഹൃദത്തിലായത്. അരുണിനായി യുവതി പലരില്‍നിന്നും കടം വാങ്ങിയിരുന്നതായും പറയുന്നുണ്ട്. അരുണുമായി ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. അരുണിന്റെ വീട്ടിലെത്തിയ യുവതി കിടപ്പുമുറിയിലേക്ക് തളളിക്കയറുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അരുണിന്റെ വല്യമ്മയെ യുവതി തളളി തറയിലിട്ടതായും പോലീസ് വ്യക്തമാക്കി. മുറിക്കുളളില്‍ കയറി കതകടച്ച് കുറ്റിയിട്ട ശേഷമാണ് ആത്മഹത്യ ചെയ്തത്. വല്യമ്മ ബഹളംവെച്ചെങ്കിലും യുവതി മുറിതുറന്നിരുന്നില്ല. പിന്നീട് നാട്ടുകാരും പൂന്തുറ പോലീസും സ്ഥലത്തെത്തി മുറി ചവിട്ടി തുറന്നെങ്കിലും യുവതി മരിച്ചിരുന്നു. അരുണിനെ പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. അരുണിന്റെ വിവാഹക്കാര്യത്തെച്ചൊല്ലി വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കാറില്‍ വരികയായിരുന്ന അരുണിനെ തടഞ്ഞുനിര്‍ത്തിയ യുവതി, ബലമായി കാറിനുള്ളില്‍ക്കയറിയ ശേഷം സീറ്റുകള്‍ കത്തി കൊണ്ട് കുത്തിക്കീറിയിരുന്നു. തടയാന്‍ ശ്രമിച്ച അരുണിന് ഇടതുകൈയില്‍ കുത്തേല്‍ക്കുകയും അടിപിടിക്കിടെ യുവതിക്ക് പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഫീസ് അടക്കാത്തതിലെ മനോവിഷമം; മൂന്നാം നിലയിലെ ക്ലാസ് മുറിയില്‍ നിന്ന് താഴേക്ക് ചാടി 16കാരന്റെ ദുരൂഹ മരണം; ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍

23 Jan 2025

ബൈക്ക് പെട്രോള്‍ തീര്‍ന്നു വഴിയിലായി; ഭര്‍ത്താവ് പമ്പിലേക്ക് പോയതോടെ നാല് കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

14 Jan 2025

നിറത്തിന്റെ പേരില്‍ ആക്ഷേപം; മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു

14 Jan 2025

ഹമാരി അദൂരി കഹാനി…; പ്രണയ വിവാഹത്തിനൊടുവില്‍ ജീവനൊടുക്കി യുവാവ്

09 Jan 2025

വിവാഹ വാര്‍ഷികം ആഘോഷിച്ചു; പിന്നാലെ വിവാഹ വസ്ത്രം ധരിച്ച് ദമ്പതികള്‍ ജീവനൊടുക്കി

09 Jan 2025

ഹരിപ്പാട് ഭിന്നശേഷിക്കാരനായ ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

21 Dec 2024