വടക്കാഞ്ചേരിയിൽ വീടിന്റെ ഇരുമ്പ് ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരുക്ക്

വടക്കാഞ്ചേരിയിൽ വീടിന്റെ ഇരുമ്പ് ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരുക്ക്
വടക്കാഞ്ചേരിയിൽ ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ രേണുക(41) ആണ് മരിച്ചത്. ഇരുമ്പു ഗ്രില്ലിൽ നിന്നാണ് ഷോക്കേറ്റത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്കും ഷോക്കേറ്റു. മൂന്നുപേരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാനായില്ല. ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണം നടക്കുന്നതിനാൽ ഇവർ പുന്നപറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

Tags

Share this story