ഏക പ്രതി യാസിർ, 52 സാക്ഷികൾ; താമരശ്ശേരി ഷിബില വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
താമരശ്ശേരി ഷിബല വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 600 പേജുള്ള കുറ്റപത്രത്തിൽ 76 രേഖകളും 52 സാക്ഷികളുമുണ്ട്. ഭർത്താവ് യാസിറാണ് കേസിലെ ഏക പ്രതി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് മാർച്ച് 19നാണ് ഈങ്ങാപ്പുഴയിൽ ലഹരിക്ക് അടിമയായ പുതുപ്പാടി സ്വദേശി യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊന്നത്. ഷിബിലയുടെ മാതാപിതാക്കളെയും ഇയാൾ ആക്രമിച്ചിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും പരുക്കേറ്റു യാസിറിനെതിരെ ഷിബില ഫെബ്രുവരി 28ന് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. യാസിറിന്റെ ലഹരി ഉപയോഗവും ഉപദ്രവവും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു
