വനിതാ പോലീസുദ്യോഗസ്ഥരെ തെരഞ്ഞ് പിടിച്ച് വിളിക്കും, അശ്ലീലം പറയും: യുവാവ് അറസ്റ്റിൽ
വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഫോമിൽ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് അറസ്റ്റിൽ. കോട്ടയം മേനംകുളം സ്വദേശി ജോസാണ്(37) അറസ്റ്റിലായത്. വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു. ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു കോൾ. ഐജിയെന്നോ ഇൻസ്പെക്ടർ എന്നോ വ്യത്യാസമില്ലാതെ വനിതാ ഉദ്യോഗസ്ഥരെ വിളിക്കലാണ് ഇയാളുടെ രീതി. ലൈംഗിക ചുവയോടെ സംസാരിക്കും. ഫോൺ കട്ട് ചെയ്താൽ വീണ്ടും വിളിക്കും. കഴക്കൂട്ടം പോലീസാണ് കോട്ടയത്ത് എത്തി ഇയാളെ പിടികൂടിയത്. മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോസ്. ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിൽ മാത്രം 20ഓളം കേസുകളുണ്ട്. പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
