ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രനാണ്(42) മരിച്ചത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ നാട്ടുകാർ കണ്ടിരുന്നു. രാവിലെ ഹനുമാൻ ക്ഷേത്രത്തിന് സമീപത്ത് കനാൽ തീരത്ത് പഴ്‌സ്, ചെരുപ്പ്, മൊബൈൽ വസ്ത്രം എന്നിവ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസും അഗ്നിരക്ഷാ സേനയും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്. നഴ്‌സായ സുജിതയാണ് ഭാര്യ. അമേയ, അനാമിക എന്നിവർ മക്കളാണ്.

Tags

Share this story