Sports
രണ്ടാം ടെസ്റ്റിൽ കെഎൽ രാഹുൽ തന്നെ ഓപണർ; താൻ മധ്യനിരയിലേക്ക് മാറുമെന്ന് രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ താൻ മധ്യനിരയിൽ കളിക്കുമെന്ന് നായകൻ രോഹിത് ശർമ. വെള്ളിയാഴ്ച അഡ്‌ലെയ്ഡിൽ തുടങ്ങുന്ന മത്സരത്തിൽ കെ എൽ രാഹുൽ ഓപണറായി എത്തുമെന്ന് രോഹിത് വ്യക്തമാക്കി. ഇതോടെ പെർത്തിൽ ഇന്ത്യക്കായി തിളങ്ങിയ ഓപണിംഗ് ജോഡിയായ ജയ്‌സ്വാൾ-രാഹുൽ സഖ്യം തന്നെ അഡ്‌ലെയ്ഡിലും ഓപണർമാരാകും
നിലവിലെ ടോപ് ഓർഡർ പൊളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് രോഹിത് വ്യക്തമാക്കി. കെഎൽ രാഹുലായിരിക്കും ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. ഞാൻ മധ്യനിരയിൽ എവിടെയെങ്കിലും കളിക്കും. എളുപ്പമല്ലെങ്കിലും ടീമിന്റെ നല്ലതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും രോഹിത് പറഞ്ഞു
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഒന്നാമിന്നിംഗ്‌സിൽ 150 റൺസിന് ഓൾ ഔട്ടായ ഇന്ത്യ മത്സരത്തിലേക്ക് വൻ തിരിച്ചുവരവാണ് നടത്തിയത്.