Kerala

ചെറിയനാട് സ്റ്റേഷനിൽ മെമുവിനെ സ്വീകരിക്കാനായി കൊടിക്കുന്നിലും സംഘവും; ട്രെയിൻ നിർത്താതെ പോയി

ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടും കൊല്ലം-എറണാകുളം മെമു ട്രെയിൻ നിർത്താതെ പോയി. ചെറിയനാട് സ്‌റ്റേഷനിൽ ഇന്ന് മുതലാണ് സ്‌റ്റോപ്പ് അനുവദിച്ചിരുന്നത്. രാവിലെ 7.15ഓടെ ട്രെയിനെ സ്വീകരിക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപിയും സംഘവും സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെ പോകുകയായിരുന്നു

ചെറിയനാട് സ്‌റ്റേഷനിൽ മെമുവിന് സ്‌റ്റോപ്പ് വേണമെന്ന് ഏറെക്കാലത്തെ ആവശ്യമായിരുന്നു. ഇതോടെയാണ് സ്‌റ്റേഷനിൽ സ്‌റ്റോപ്പ് അനുവദിച്ചത്. എംപിയും രാഷ്ട്രീയനേതാക്കളും നാട്ടുകാരുമൊക്കെ രാവിലെ തന്നെ ട്രെയിനെ സ്വീകരിക്കാനായി എത്തി. ഒടുവിൽ വണ്ടിയാകാട്ടെ പാഞ്ഞു പോകുകയുമായിരുന്നു

സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ അധികൃതർ രംഗത്തുവന്നു. ലോക്കോ പൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. അതേസമയം 11.50ന് തിരിച്ചുള്ള യാത്രയിൽ ട്രെയിൻ ചെറിയനാട് നിർത്തുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!