Kerala

വൈദ്യുതി നിരക്ക് വർധനവിന് പുറമെ സർചാർജുമായി കെഎസ്ഇബി; വേണ്ടെന്ന് റഗുലേറ്ററി കമ്മീഷൻ

വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് പുറമെ ജനുവരി മുതൽ 17 പൈസ സർചാർജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് റഗുലേറ്ററി കമ്മീഷൻ. സർചാർജായി വലിയ തുക പിരിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. അതേസമയം ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിംഗിൽ കെഎസ്ഇബി അറിയിച്ചു

ഈ ബാധ്യത വകയിരുത്താൻ യൂണിറ്റിന് 17 പൈസ സർചാർജ് ഈടാക്കാൻ അനുവദിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാൽ മൂന്ന് മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ കെഎസ്ഇബിക്ക് കമ്മീഷൻ നിർദേശം നൽകി.

നിലവിൽ മുൻബാധ്യത തീർക്കാൻ 19 പൈസയാണ് ഉപയോക്താക്കൾ സർചാർജ് നൽകുന്നത്. ഇത് ഡിസംബറിൽ അവസാനിക്കും. ഈ സാഹചര്യത്തിലാണ് ജനുവരി മുതൽ 17 പൈസ സർചാർജ് ഈടാക്കാൻ കെഎസ്ഇബി അനുമതി തേടിയത്.

Related Articles

Back to top button
error: Content is protected !!