Movies

മകന്‍ വലുതാകുമ്പോള്‍ ഞാന്‍ കൂടുതല്‍ ചെറുപ്പമാകുകയാണെന്ന് കുഞ്ചോക്കോ ബോബന്‍

തിരിച്ചുവരവില്‍ ഉത്തരവാദിത്വം കൂടിയെന്നും താരം

കൊച്ചി: മകന്‍ വലുതായിക്കൊണ്ടിരിക്കുമ്പോള്‍ താന്‍ ചെറുപ്പമാകുകയാണെന്നും അവനെ സംബന്ധിച്ചെടുത്തോളം ഞാന്‍ എന്നും സ്റ്റാറായി നില്‍ക്കണമെന്നാണെന്നും നടനും നിര്‍മാതാവുമായ കുഞ്ചോക്കോ ബോബന്‍. കാരണം എല്ലാ ആണ്‍മക്കള്‍ക്കും അവരുടെ ഹീറോ അവരുടെ അച്ഛനായിരിക്കും. എന്റെ ശക്തിയും മസിലും ഞാന്‍ എത്ര പേരെ ഇടിക്കും എന്നൊക്കെയാണ് അവന്‍ നോക്കുന്നത്. അതായത് ഞാന്‍ എപ്പോഴും ചാര്‍ജ് ആയി ഓണായി അപ്പോള്‍ നില്‍ക്കേണ്ടി വരും. അതിനുള്ള ശ്രമം എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറണ്ട്. അത് എന്നെ ചെറുപ്പമാക്കുന്നുണ്ട്.

തിരിച്ചുവരവില്‍ മാറ്റങ്ങള്‍ക്ക് വിധേയനായി സിനിമകള്‍ ചെയ്യുമ്പോള്‍ അത് തനിക്ക് വലിത ഉത്തരവാദിത്തം കൂടിയാണ് നല്‍കിയിരിക്കുന്നതെന്നും നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് കൊടുക്കണമെന്ന വാശിയും ആഗ്രഹവും ഒരു കമ്മിറ്റ്‌മെന്റും ഉത്തരവാദിത്തവും കൂടി ഉള്ളത് കൊണ്ടാണ് നല്ല റോളുകള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

സിനിമ പുറത്തിറങ്ങിയാല്‍ ഭാര്യ നന്നായി വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അമ്മ സൗമ്യമായിട്ടെ പറയൂ. നന്നായാലും ചീത്തയായാലും കുറ്റം പറയില്ല. എന്നാല്‍ പ്രിയ അങ്ങനെയല്ല. എല്ലാം തുറന്നു പറയും. എന്നാൽ പുതിയ പടം പുറത്തിറങ്ങിയപ്പോൾ അമ്മ തന്റെ കഥാപാത്രത്തെ ഉൾക്കൊണ്ട് നേരിയ രീതിയിൽ അമർശം രേഖപ്പെടുത്തി.

കുഞ്ഞില്ലാതിരുന്നപ്പോള്‍ ഏറെ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ ദൈവം കൈവിടില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. നല്ല രീതിയില്‍ തന്നെ ആ വിശ്വാസം ദൈവം ഞങ്ങളുടെ കൈയ്യില്‍ കൊണ്ടുതന്നു. സിനിമയില്‍ നിന്നാണെങ്കിലും പ്രതീക്ഷിക്കാത്ത അംഗീകാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അതിന് ഞാന്‍ അര്‍ഹനാണോയെന്ന തോന്നല്‍ പോലും എനിക്കുണ്ട്.

തിരിച്ചുവരവില്‍ എന്നോടുള്ള സമീപനത്തില്‍ സിനിമയിലെ മറ്റാര്‍ക്കും ഒരു വിരോധവും ഉണ്ടായിട്ടില്ല. എന്റെ അവസ്ഥ സ്വയം മനസിലാക്കിയ ആളാണ് ഞാന്‍. അദ്ദേഹം പറഞ്ഞു.

Related Articles

Back to top button