Kerala

കുവൈറ്റിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തം; മരണസംഖ്യ 6 ആയി ഉയർന്നു

കുവൈറ്റിൽ റിഗയ് പ്രദേശത്തെ അപാർട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി ഉയർന്നു. അപകടത്തിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മരിച്ച എല്ലാവരും സുഡാൻ സ്വദേശികൾ ആണ്.

കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിക്കാണ് ദാരുണമായ സംഭവം നടന്നത്. പതിനഞ്ചിൽ അധികം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരിൽ 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സുഡാൻ സ്വദേശികൾ ആയ ബാച്ചിലേഴ്‌സ് ആണ് ഈ ഫ്ളാറ്റുകളിൽ താമസിച്ചിരുന്നത്.

അപകടത്തെ തുടർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ താഴേക്ക് ചാടിയതിനെ തുടർന്നാണ് പലർക്കും പരുക്കേറ്റത്. തൊട്ടടുത്തുള്ള പ്രദേശമായ അർദിയ, ഷുവയ്ഖ് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നി ശമന സേന വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related Articles

Back to top button
error: Content is protected !!