Sports
ജമ്മു കാശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം; രണ്ട് വിക്കറ്റുകൾ നഷ്ടം

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം. നാലാം ദിനം ബാറ്റിംഗിന് ഇറങ്ങിയ കാശ്മീർ രണ്ടാമിന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് എന്ന സ്കോറിന് ഡിക്ലയർ ചെയ്യുകയായിരുന്നു.
നാലാം ദിനം കളി നിർത്തുമ്പോൾ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ്. അവസാന ദിനമായ നാളെ 299 റൺസ് കൂടി നേടിയാൽ കേരളത്തിന് വിജയിക്കാം. എന്നാൽ 8 വിക്കറ്റുകൾ മാത്രമേ കയ്യിലുള്ളുവെന്നത് കേരളത്തിന് പ്രതിസന്ധിയാണ്. സമനില എങ്കിലും പിടിക്കാനായാൽ കേരളത്തിന് സെമിയിലേക്ക് മുന്നേറാം. ഒന്നാമിന്നിംഗ്സിൽ കേരളം ഒരു റൺസിന്റെ ലീഡ് നേടിയിരുന്നു
32 റൺസുമായി അക്ഷയ് ചന്ദ്രനും 19 റൺസുമായി നായകൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. 36 റൺസെടുത്ത രോഹൻ കുന്നുമ്മലും ആറ് റൺസെടുത്ത ഷോൺ റോജറുമാണ് പുറത്തായത്.