Kerala

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞു; മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറെ ബലമായി വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്ത സംഭവത്തിൽ ഇരട്ട സഹോദരൻമാർ അടക്കം മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം കോട്ടയ്ക്കൽ നിറപറമ്പ് സ്വദേശികളായ സിയാദ്(19), സിനാൻ(19), ഹുഹാദ് സെനിൻ(22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചങ്കുവെട്ടിയിലാണ് സംഭവം. പൊൻകുന്നത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസിന് കുറുകെ ഇവർ കാർ നിർത്തിയിട്ടാണ് അതിക്രമം കാണിച്ചത്. ഡ്രൈവറുടെ കണ്ണ് ചുവന്നിരുന്നതിനാൽ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നാണ് യുവാക്കൾ വാദിച്ചത്

സ്ഥലത്ത് എത്തിയ പോലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾ വഴങ്ങാതെ ഡ്രൈവറെ ബലമായി വൈദ്യപരിശോധനക്ക് വിധേയമാക്കി. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് യുവാക്കൾക്കെതിരെ നടപടി. ബസ് തടഞ്ഞതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

Related Articles

Back to top button
error: Content is protected !!