Kuwait
കുവൈറ്റ് സിറിയയിലേക്ക് 20 ടണ്‍ അവശ്യവസ്തുക്കള്‍ അയച്ചു
കുവൈറ്റ് സിറ്റി: ദുരിതംപേറുന്ന ജനങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് സിറിയയിലേക്ക് 20 മെട്രിക് ടണ്‍ അവശ്യവസ്തുക്കള്‍ അയച്ചു. ഭക്ഷ്യവസ്തുക്കള്‍, തമ്പുകള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങിയവയാണ് ഇന്നലെ അബ്ദുല്ല അല്‍ മുബാറക് എയര്‍ ബെയിസില്‍നിന്നും സിറിയയിലേക്ക് കയറ്റിയയച്ചത്.
കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ അയച്ചതെന്ന് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ മുഖൈമിസ് വ്യക്തമാക്കി.