DubaiGulf

റമദാന്‍ പ്രമാണിച്ച് വിലവര്‍ധന നിരീക്ഷിക്കാന്‍ പരിശോധന നടത്തി

ദുബായ്: റമദാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഒമ്പത് അവശ്യവസ്തുക്കളുടെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുവാന്‍ അധികൃതര്‍ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. രാജ്യത്തെ പ്രമുഖ ചില്ലറ വില്പന ശൃംഖലകളായ യൂണിയന്‍ കൂപ്പ്, ലുലു തുടങ്ങിയ അഞ്ചിടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് യുഎഇ സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി വെളിപ്പെടുത്തി.

പാചകത്തിനുള്ള എണ്ണകള്‍, കോഴിമുട്ട, പാലുല്‍പന്നങ്ങള്‍, അരി, പഞ്ചസാര, കോഴിയിറച്ചി, ബ്രഡ്, ഗോതമ്പ്, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവയാണ് അവശ്യ വസ്തുക്കളുടെ പട്ടികയില്‍ വരുന്നത്. പരിശോധന നടത്തിയ സ്ഥാപനങ്ങളിലെല്ലാം ഇത്തരം വസ്തുക്കളുടെ വിലയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും സ്ഥാപനങ്ങളുടെ സമീപനം തൃപ്തികരമാണെന്നും അല്‍ മാരി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ആണ് സാമ്പത്തിക കാര്യമന്ത്രാലയം മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ 9 അവശ്യവസ്തുക്കളുടെ വിലയില്‍ മാറ്റം വരുത്തരുതെന്ന് നിര്‍ദ്ദേശിച്ചത്. 2025 ചുരുങ്ങിയത് ആറുമാസത്തെ ഇടവേളകളില്‍ അല്ലാതെ വില വര്‍ധനവ് നടപ്പാക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പട്ടികയില്‍ വരുന്ന അവശ്യവസ്തുക്കളുടെ വില കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചുട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!