Kerala

എയിംസ് ആവശ്യവുമായി കെ വി തോമസ് ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും

എയിംസ് വേണമെന്ന ആവശ്യത്തിൽ കേരളവുമായി ചർച്ചയ്ക്ക് കേന്ദ്രം സർക്കാർ. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചർച്ചയെന്ന് കെ.വി തോമസ് പറഞ്ഞു.

കൂടിക്കാഴ്ചയിൽ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡൻറ് കമ്മീഷണറും പങ്കെടുക്കും. രാവിലെ പതിനൊന്നരയ്ക്കാണ് കൂടിക്കാഴ്ച. എയിംസ് കോഴിക്കോട് വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് കെ.വി തോമസ്പറഞ്ഞു. ആശാവർക്കേഴ്‌സിന്റെ സമരം ചർച്ചയാകില്ലെന്നും കെവി തോമസ് വ്യക്തമാക്കി.

നേരത്തെ വിവിധ വിഷയങ്ങൾ ഉന്നയിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാൻ ആരോഗ്യമന്ത്രി വീണാ ജോർജ് സമയം ചോദിച്ചിരുന്നു. ആശ വർക്കർമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ വർധിപ്പിക്കണം, സംസ്ഥാനത്തിന് നൽകാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, എയിംസ് കേരളത്തിന് ലഭ്യമാക്കണം, കാസർകോട്, വയനാട് ജില്ലകളിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ പിന്തുണ എന്നതടക്കം കേന്ദ്രമന്ത്രിക്ക് മുന്നിൽ പറയുമെന്ന് വീണാ ജോർജ് ഡൽഹിയിൽ പറഞ്ഞിരുന്നു.

 

Related Articles

Back to top button
error: Content is protected !!